ചെങ്ങന്നൂർ റയിൽവേ സ്റ്റേഷൻ വഴി കൊച്ചുവേളിക്ക് പോകുന്ന 22113 ട്രെയിൻ്റെ പുറകിലെ ജനറൽ കോച്ചിൽ സംശയാസ്പദമായ രീതിയിൽ ആളില്ലാത്ത നിലയിൽ കണ്ട ബാഗിൽ നിന്നും കഞ്ചാവും എംഡിഎംഎയും അടങ്ങിയ പൊതിക്കെട്ട് ഉള്ള ബാഗ് കണ്ടെടുത്തു. ഇവ തുക്കിക്കൊടുക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തിട്ടുണ്ട്. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി നവംബർ 13 ന് വ്യാഴാഴ്ച രാവിലെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഇസ്തിസ്കാ നമസ്കാരം നടത്താൻ ആഹ്വാനം ചെയ്തു. മഴ ലഭിക്കാനായി അല്ലാഹുവിനോടുള്ള വിനയപൂർവമായ പ്രാർത്ഥനയായി ഈ നമസ്കാരം സംഘടിപ്പിക്കുന്നതാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് വിശ്വാസികളോടൊപ്പം ഇസ്തിസ്കാ നമസ്കാരം നിർവഹിക്കും.രാജ്യത്തുടനീളം രാവിലെ 6:04 ന് ഇസ്തിസ്ക പ്രാർത്ഥന ആരംഭിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. ......
ദോഹ: നവംബർ 20മുതൽ 28വരെ നടക്കുന്ന ദോഹ ഫിലിം ഫെസ്റ്റിവൽ (DFF) 2025 ലെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം മത്സരത്തിനായുള്ള 13 സിനിമകളുടെ പട്ടിക പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രതിസന്ധി, യുദ്ധനിരാശ്രയത്വം, വ്യക്തിത്വം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കുന്ന പ്രമേയങ്ങളാസ്പദമാക്കിയ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുക.“ലോകത്തെ മാറ്റത്തിന് പ്രചോദനം നൽകുന്ന വൈവിധ്യമാർന്ന ശബ്ദങ്ങളെ ഉയർത്തിക്കാട്ടുന്നതിൽ ഫെസ്റ്റിവലിന് അഭിമാനമുണ്ട്. ......
തമിഴ്നാട് മത്സ്യത്തൊഴിലാളികളാണ് ആക്രമിച്ചതെന്ന് ബോട്ടിലുണ്ടായിരുന്നവർ പറഞ്ഞു.......
കൊച്ചി : ദേശീയ ജനാധിപത്യസഖ്യം കൊച്ചിൻ കോർപ്പറേഷൻ സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എസ് സുരേഷ് നിർവഹിച്ചു.......

ദോഹ:ആരോഗ്യവികസനത്തിനുള്ള പുതിയ വഴികൾ തുറന്ന് രണ്ടാമത് ഖത്തർ മെഡികെയർ 2025 ന് തുടക്കമായി.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC)ഖത്തർ പൊതു ആരോഗ്യ മന്ത്രി ഹി.ഇ. മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹ്മൂദ്ഉദ്ഘാടനം ചെയ്തു.
ഖത്തർ ചേംബർ (QC) സഹസംഘാടകനായും പബ്ലിക് ഹെൽത്ത് മന്ത്രാലയത്തിന്റെയും IFP ഖത്തറിന്റെയും നേതൃത്വത്തിൽ
സംഘടിപ്പിക്കുന്ന
പ്രദർശനം നവംബർ 13ന് വ്യാഴാഴ്ച സമാപിക്കും.
ഖത്തറിൽന്നുള്ള 64കമ്പനികളും
36 രാജ്യാന്തര കമ്പനികളും ഉൾപ്പെടെ
100-ലധികം കമ്പനികൾ പങ്കെടുക്കുന്ന മെഡിക്കൽ പ്രദർശനത്തിൽ ഖത്തർ കാൻസർ സൊസൈറ്റിയാണ് സിൽവർ സ്പോൺസർ.
“ഖത്തർ മെഡികെയർ പ്രദർശനത്തിൽ ദിവസേന പ്രദർശകരും സന്ദർശകരും പൊതുവും സ്വകാര്യമേഖലയിലുമുള്ള പ്രധാന ആശുപത്രികളുമായുള്ള മീറ്റിംഗുകളും, 55-ൽ അധികം വിദഗ്ധരുടെ പ്രഭാഷണങ്ങളും, 25 അവതരണങ്ങളും, 5 സംവാദ സെഷനുകളും, 4 വർക്ക്ഷോപ്പുകളും, ഓപ്പൺ സ്റ്റേജ് സെഗ്മെന്റും ഉൾപ്പെടുന്നു.
മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ സ്വയംപര്യാപ്തത നേടാനുള്ള ഖത്തറിന്റെ പ്രതിജ്ഞയെയാണ് ഖത്തർ മെഡികെയർ പ്രതിഫലിപ്പിക്കുന്നതെന്നുംപൊതുമേഖലയുടെയുംസ്വകാര്യമേഖലയുടെയും സഹകരണമാണ് രാജ്യത്തിന്റെ ആരോഗ്യരംഗത്തെ വളർച്ചക്ക് പ്രേരകശക്തിയെന്നും ഖത്തർ ചേംബറിന്റെ ഹെൽത്ത് കമ്മിറ്റിയുടെ ചെയർ ഇബ്തിഹാജ് അൽ അഹ്മദാനി പറഞ്ഞു.ഖത്തറിന്റെ ആരോഗ്യരംഗം 2029 ഓടെ വർഷംതോറും 14 ശതമാനത്തിന്റെ വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ......
ദോഹ: ഖത്തർ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റിയുടെ (എൻഎച്ച്ആർസി) നേതൃത്വത്തിൽ ഖത്തർ മനുഷ്യാവകാശ ദിനം ആഘോഷിച്ചു. 2002-ൽ കമ്മിറ്റിയുടെ രൂപീകരണത്തോടൊപ്പം ആരംഭിച്ച ഈ ദിനാഘോഷം ഇത്തവണ 23ാം വർഷത്തിലേക്ക് കടക്കുകയാണ്.
ചെയർപേഴ്സൺ മറിയം ബിന്ത് അബ്ദുള്ള അൽ അത്തിയ നേതൃത്വം നൽകിയ ചടങ്ങിൽ മനുഷ്യാവകാശ രംഗത്ത് ഗണ്യമായ സംഭാവനകളുമായി മുന്നേറിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിച്ചു. ......
ദോഹ: ഖത്തർ എയർവേയ്സ് സൗദി അറേബ്യയിലെ സേവനം വിപുലീകരിച്ചു. 2026 ജനുവരി 5 മുതൽ ഹൈൽ (Hail) നഗരത്തിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനിയുടെ ഗ്രൂപ്പ് സിഇഒ എഞ്ചിനിയർ ബദർ മുഹമ്മദ് അൽ മിർ അറിയിച്ചു. ......
ദോഹ: ദോഹ: ഖത്തറിലെ അൽ ബിദ്ദ പാർക്ക് നവംബർ 27 മുതൽ പ്രകാശത്തിന്റെ അത്ഭുതലോകമായി മാറും. ദോഹയിൽ ആദ്യമായി നടക്കുന്ന ലാന്റൺ ഫെസ്റ്റിവൽ നിറങ്ങളും പ്രകാശവും കലയും സംയോജിപ്പിക്കുന്ന അനന്യമായ അനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
സേഫ് ഫ്ലൈറ്റ് സൊല്യൂഷൻസ് (Safe Flight Solutions) സംഘടിപ്പിക്കുന്ന കുടുംബ സൗഹൃദ മേളയിൽ നൂറുകണക്കിന് പ്രകാശമയ ശില്പങ്ങൾ പ്രദർശിപ്പിക്കും. ......